Friday 25 November 2011


സൌഹൃദങ്ങള്‍ക്ക് എന്നും വില കല്പിക്കുന്നവരന് പുതു തലമുറ.ആണ്‍ പെണ്‍ അതിര്‍വരമ്പുകള്‍ ഇല്ലാതെ ജീവിതത്തെ ആഖോഷമാക്കുന്ന ജീവിത നിമിഷങ്ങള്‍...കലാലയ ജീവതത്തില്‍ നിന്നും അനുഭവിച്ച സുന്ദര നിമിഷങ്ങളെ ഹൃദയതോടടുക്കി പിടിച്ചു ശിഷ്ട്ട ജീവിതം തള്ളി നീക്കുമ്പോള്‍ ചിലപ്പോഴെങ്കിലും ആരെങ്കിലുമൊക്കെ ആഗ്രഹിച്ചിരിക്കും കഴിഞ്ഞ കാലങ്ങള്‍ ഒന്ന് തിരിച്ച കിട്ടിയിരുന്നെങ്കില്‍ എന്ന്..ഭൂത കാലങ്ങളിലെ ഓരോ കാറ്റിനും മണല്‍ തരിക്കും പറയാന്‍ ഒരുപാടു ഉണ്ടാകും.സൌഹൃദത്തിന്റെ മാത്രം അല്ല..പ്രണയത്തിന്റെ...വേര്‍പാടിന്റെ... ഒറ്റപെടലിന്റെ ...അങ്ങനെ ഒരുപാട്...കാലചക്രം തിരിയുമ്പോള്‍ മാറ്റി മറക്കപെടുന്ന ജീവിതങ്ങളും അവസ്ഥകളും.അവയുമായി പൊരുത്തപെടാന്‍ കഴിയാതെ വന്നപ്പോള്‍ ഞാന്‍  കുത്തികുറിച്ച ചില വരികള്‍ ആണ് ഇതെല്ലാം..
                                                               ഒറ്റപെടല്‍....ഏകാന്തത....
ചിലപ്പോഴെങ്കിലും നിങ്ങളില്‍ ആരെങ്കിലും ഒക്കെ ഏകാന്തത ആഗ്രഹിച്ചിരിക്കാം..  ലോകത്തിന്റെ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി സ്വയം ഉള്‍ വലിയാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍.ഞാനും ഒരുപാടു പ്രണയിച്ചിരുന്നു ആ നിമിഷങ്ങളെ.എല്ലവരെയും അകറ്റി നിര്‍ത്തി തനിച്ചകാന്‍ ആഗ്രഹിച്എ ദിനങ്ങള്‍. കയ്യില്‍ പേനയും പെപേര്‍ ഉം ആയി എന്തൊക്കെയോ വിഡ്ഢിത്തങ്ങള്‍ എഴുതി കൂട്ടാന്‍ തോന്നിയ ആഴ്ചകള്‍..പക്ഷെ എഴുതിയവ ഒന്നും പൂര്‍ണമായിരുന്നില്ല.പലതിനും അര്‍ത്ഥങ്ങലോ അര്‍ത്ഥ തലങ്ങലോ ഉണ്ടായിരുന്നില്ല..എപ്പോള്‍ മാറിയിരിക്കുന്നു എല്ലാം.ഏകാന്തത അല്ല ഒട്ടപെടലാണ് എപ്പോള്‍ എന്റെ സുഹൃത്ത്..ആഗ്രഹിചിട്ടല്ല..വന്നു ചേര്‍ന്നതാണ്..ഇവയോട് എന്നെനിക്ക് പ്രണയം അല്ല.വെറുപ്പാണ്,,ജീവിതത്തിന്റെ മറ്റൊരു തലം കാണിച്ചു തന്നതിന് നന്ദിയും..
                    ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച് മൂന്നു വര്‍ഷങ്ങള്‍ അവസാനിച്ചെന്നു  മനസിലാക്കാന്‍  കലാലയ ജീവിതത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും സമയം എടുക്കും..തിരക്ക് പിടിച്ച മുംബൈ നഗരത്തിന്റെ ഏതോ കോണില്‍ ഇരുന്നു ഞാന്‍ ഇതെഴുതുമ്പോള്‍ അറിയാതെ ആണെങ്കിലും ആഗ്രഹിച്ചു പോകുകയാണ് aa പഴയ കാലങ്ങള്‍ ഒന്ന് ഹിരിച് കിട്ട്യിരുന്നെങ്കില്‍ എന്ന്.നാളുകള്‍ക്ക് ശേഷം അതൊക്കെ ചികഞ്ഞു എടുക്കുമ്പോള്‍ ചെമ്പക പൂമണം പറക്കുന്ന കാമ്പസും  പുളിമാരച്ചുവടുമെല്ലാം വീണ്ടും തിരിച്ച വിളിക്കും പോലെ...
                                                                    ******************************************
ആദ്യം സൂചിപ്പിച്ചത് പോലെ അപൂര്‍ണങ്ങള്‍ ആണ് എന്‍റെ എഴുത്തുകള്‍ ഒക്കെയും.തുടങ്ങി വക്കുന്നതൊന്നും ഒരെടുതും  എത്തിചേരുന്നില്ല.ഭ്രാന്തമായ അവസ്ഥ.പക്ഷെ ഇതാണ് ഞാന്‍.എല്ലാം ഒരുതരം നിമിത്തങ്ങള്‍ ആണ്.കണ്ടുമുട്ടുന്ന എല്ലാവര്ക്കും എന്തൊക്കെയോ ചെയ്തു തീര്‍ക്കാന്‍ ഉണ്ടായിരുന്നു എന്‍റെ ജീവിതത്തില്‍.ചിലപ്പോഴൊക്കെ ഉപദേശിക്കാന്‍..മട്ടുചില്ല്പ്പോള്‍ എന്തിന്കിലുമൊക്കെ ചെയ്ത് തീര്‍ക്കുവാന്‍..അതുമല്ലെങ്കില്‍ ആരെയും അമിതമായി  വിശ്വസിക്കരുത് എന്ന പാഠം പഠിപ്പിക്കാന്‍.മുംബൈ നഗരത്തില്‍ വന്നിറങ്ങിയത് ഒരുപാട് പ്രതീക്ഷകളോടെ ആയിരുന്നു.പക്ഷെ ഇപ്പോള്‍ തിരിച്ചറിവിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്  ജീവിതം.മാറേണ്ടിയിരിക്കുന്നു ഒരുപാട്.നഗരത്തിന്‍റെ വഴികളിലുടെ വീണ്ടും വീണ്ടും നടക്കുമ്പോഴും വല്ലത അ പരിചിതത്വം  അനുഭവപെടുന്നു.ബന്ധങ്ങളുടെ ...സുഹൃത്ത് ബന്ധങ്ങളുടെ വില ഞാന്‍ മനസിലാക്കിയത് ഒരു പക്ഷെ എവിടെ വന്നതിനു ശേഷം ആയിരിക്കാം.തിരക്ക് പിടിച്ച ജീവിതത്തില്‍ ആര്‍ക്കും  ഒന്നിനും സമയം ഇല്ലാതെ ആയിരിക്കുന്നു.അറിയാതെ ആണെങ്കിലും ഞാന്‍ ചിലപ്പോഴെങ്കിലും പറയാറുണ്ട് ഒരിക്കല്‍ നിങ്ങളും ഒറ്റ പെടും.എല്ലാവരും ഉണ്ടായിരുന്നിട്ടും നിങ്ങളുടെ കണ്ണുകള്‍ നിറയും.എല്ലാം നല്‍കിയ ദൈവത്തെ പോലും നിങ്ങള്‍ ശകാരിക്കും.സൌഹൃദത്തിനു നിങ്ങളുടെ ജീവിതത്തിന്റെ വില ആയിരുന്നു എന്ന് അന്ന് നിങ്ങള്‍ക്ക് തോന്നും.
                                പക്ഷെ അവിചാരിതമായി കണ്ടു മുട്ടിയ സൗഹൃദം പെട്ടെന്ന്  നഷ്ട്ടപെടുമെന്ന തോന്നല്‍....അതെന്നെ ഒരുപാട് വേദനിപ്പിക്കുന്നു...പ്രിയ സുഹൃത്തെ എനിക്ക് നിന്‍റെ സൗഹൃദം വേണം ..ജീവിത അവസാനത്തോളം.. .

2 comments: