Thursday 24 November 2011

ente pranayam....

ഇതെന്റെ പ്രണയമാണ് ..കണ്ണില്‍ കൊളുത്തി  വച്ചിട്ടും നീ കാണാതെ പോയത് .ചുണ്ടില്‍ വിറയാര്‍ന്നു നിന്നിട്ടും നെ അറിയാതെ പോയത്.നീ നടന്ന വഴികളിലുടെ ദിവസങ്ങള്‍ കഴിഞ്ഞു നടക്കുമ്പോഴും നിന്നെ പിന്തുടരുകയാണെന്ന് വെറുതെ തോന്നിയിട്ടുണ്ട്.എന്റെ കൈല്തണ്ടയില്‍ മഞ്ഞു കാലം വെളുത്ത് വിണ്ട വരകളും വേനല്‍ കാലം കരിവാളിച്ച പാടുകളും ചാര്‍തിയിരുന്നു. എന്റെ കൃഷ്ണ മണികള്‍ക്ക് ചുറ്റും ചത്ത്‌ മലച്ച മത്സ്യങ്ങളുടെ കണ്ണില്‍ എന്നാ പോലെ ചുവന്ന പാടുകള്‍ വീണു കിടക്കുന്നു.എന്റെ മുടിതുംബ് അറ്റം പിളര്‍ന്നും അനുസരണ ഇല്ലാതെയും വരണ്ടു കിടന്നു.ഞാന്‍ എന്നെ നിനക്ക് മുന്നില്‍ നിര്‍ത്തുന്നതെങ്ങനെ.പക്ഷെ എന്റെ ഹൃദയം  നിന്റെ ഹൃദയ താളത്തിനൊപ്പം ഇടിക്കുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍  നിന്നെ നിരന്തരം സ്വപ്നം കാണുകയും  നിനക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കുകയും ചെയ്തു.കൌമാര തുടക്കത്തില്‍ മനസ്സില്‍ ഉദിച്ച, മഷി
 പുരളാതെ മരിച്ച കവിതകള്‍ പോലെ എന്നില്‍ തന്നെ ഖനീഭവിച് പോകുന്ന ഒന്നായി എന്റെ പ്രണയത്തെ ഞാന്‍ തിരിച്ചറിയുന്നു.
            പ്രണയത്തിനു കണ്ണില്ലെന്ന് ആരു പറഞ്ഞു????പ്രണയത്തിന്റെ പ്രായോഗിക കണ്ണുകള്‍ തുടിപ്പിനെയും  മിനുമിനുപ്പിനെയും നിറങ്ങളെയും കാണുന്നു....പൂക്കളില്‍  പനിനീരിനെ തേടുന്നു.കാക്ക പൂവിനെ കാണാതെ പോകുന്നു.ഒരിക്കല്‍ എന്നെങ്കിലും പിന്നില്‍ ഒരു ഇലയനക്കം,ഒരു പദവിന്യാസം കേട്ട് നീ തിരിഞ്ഞു നോക്കിയേക്കാം..അല്ല അത് ഞാന്‍ ആവില്ല..ഞാന്‍ അപ്പോഴും കാത്ത് നില്കുകയയിരിക്കും...നീ പോയ വഴിയിലുടെ  യുഗങ്ങള്‍ക്കു  കഴിഞ്ഞും   കാലൊച്ച കേള്‍പിക്കാതെ നടക്കാന്‍.. നിന്നെ പിന്തുടരുകയാണെന്ന് വെറുതെ മോഹിച്ചു കൊണ്ട്....പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്..കാലൊച്ച കേള്‍പിക്കാതെ ...ഹൃദയത്തിലേക്ക് നടന്നു കയറാതെ അത് നിശബ്ദമായി നിന്നെ പിന്തുടരും...ജന്മങ്ങള്‍ക്കും അപ്പുറത്തേക്ക്..

No comments:

Post a Comment