Thursday 1 March 2012

പ്രണയം...എന്നും മനുഷ്യ മനസിന്‍റെ ആഴക്കയങ്ങളില്‍ സൂക്ഷിക്കുന്നതും പലപ്പോഴും സമസ്യയോളം ചെന്നെതുന്നതുമായ മധുര  വികാരം.

ഒരിക്കലും നീയെന്നെ അറിഞ്ഞിട്ടില്ല .അറിയാന്‍ ശ്രമിച്ചിട്ടില്ല.എന്‍റെ  പ്രണയം ഒരഭിനിവേശമാണ്.അസാദാരണമാം വിധം ഹൃദയ സ്പര്‍ശിയുമാണ്‌ ..എങ്കിലും ഞാന്‍ നിന്നെ മാത്രം നിന്നെ മാത്രം സ്നേഹിച്ചുകൊണ്ടിരുന്നു.എന്നുമെന്റെ ജീവിതം നിന്റെ മാത്രം ആയിരുന്നു.എന്‍റെ മരണശേഷം എങ്കിലും അത് നീ അറിയണമെന്ന് ഞാന്‍  ആഗ്രഹിക്കുന്നു.  പക്ഷെ എപ്പോള്‍ എനിക്ക് ഒന്ന് തന്നെ ആവശ്യം ഇല്ലാതായിരിക്കുന്നു.സ്നേഹവും   അനുകമ്പയും പ്രേമവും ...ഒന്നും...എന്‍റെ ജീവിതം ആരംഭിക്കുന്നത് നിന്നെ കാണുവാന്‍ ഇടയായത് മുതലാണ്..അത് വരെ ഉള്ളതിനെ  ഞാന്‍ എങ്ങനെ വിശേഷിപ്പിക്കണം???മൂടല്‍ മഞ്ഞിനാല്‍ കവചിതമായ കാഴ്ചകള്‍ പോലെ..ഞാന്‍ ഓര്‍ക്കുന്നുണ്ട് എല്ലാം..നിന്നെ ആദ്യമായി കണ്ട നാലും നേരവുമെല്ലാം.അല്ലെങ്കില്‍...ഞാന്‍ അതെല്ലാം എങ്ങനെ മറക്കാനാണ്?? എന്‍റെ മാത്രമായ ഒരു സ്വപ്ന ലോകം പണി തീര്‍ത്ത് ആ സുന്ദര മോഹന സുവര്‍ന്ന്ന നിമിഷങ്ങളെ ,ആ കാലത്തെ ഞാന്‍ മറക്കണമെന്ന് ആഗ്രഹിച്ചാല്‍ പോലും എനിക്കതിനു ആവില്ല. ഈ ജീവിതകാലമത്രയും അങ്ങയെ ഇടവിടാതെ സ്നേഹിച്ചിട്ടും ഈ നിമിഷം വരെ മുഷിയാതവള്‍ആണ്   ഞാന്‍.എന്തിനാണ് ഞാന്‍ എങ്ങനെ അപ്രസക്തവും നിസാരവുമായ കാര്യങ്ങള്‍ പറയുന്നതെന്ന്  നീ ആലോചിക്കുന്നുണ്ടാവും..സ്വതവേ ലജ്ജാവതിയും എല്ലാത്തിനെയും അകാരണമായ ഭീതിയോടെ മാത്രം സമീപിച്ചിരുന്നവള്‍  ആണ് ഞാന്‍.ബാല്യം പിന്‍വാങ്ങിയിട്ടില്ലാത്ത എന്നില്‍ നീ ഉണ്ടാക്കിയ സ്വാദീനം എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ എനിക്കാവില്ല...അതില്‍ അത്ഭുതവും ആനന്ദവും ഞാന്‍ അനുഭവിച്ചു,,,ഞാന്‍ പ്രണയിക്കുന്നു നിന്നെ ,,,അന്നും...ഇന്നും..എന്നും..

2 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. അക്ഷര പിശാച് കാര്യമായി കടാക്ഷിച്ച ലക്ഷണമുണ്ടല്ലോ.....

    ഇതു കൂടി പറ്റുമെങ്കില്‍ കൂട്ടി വായിക്കുക....അജ്ഞാതന്‍റെ പ്രണയ കഥ...
    http://ajnyathantheunknownone.blogspot.in/2011/11/engineering-2-o.html

    ReplyDelete