Sunday 10 June 2012

ഇനി എന്ത്??എരിയുന്ന കനലായി നിന്റെ ഓര്‍മ്മകള്‍ എന്നില്‍ തളം കേട്ടിനില്‍ക്കുമ്പോള്‍ അറിഞ്ഞിട്ടും അകല്‍ച്ച കാണിക്കുന്ന നിന്നോട് ഞാന്‍ ഇനി എന്ത് പറയാന്‍??നിന്റെ മനസ്സ് ഞാന്‍ വായിച്ചു.നീ സ്വപ്നം കാണുന്ന ..ആഗ്രഹിക്കുന്ന ഗോതമ്പിന്റെ നിറവും മാന്‍പേട കണ്ണുകളും..നേര്‍ത്ത മൃദുലമായ മുടിയും എനിക്കില്ല.എന്റെ കൈല്തണ്ടയില്‍ മഞ്ഞു കാലം വെളുത്ത് വിണ്ട വരകളും വേനല്‍ കാലം കരിവാളിച്ച പാടുകളും ചാര്‍തിയിരുന്നു. എന്റെ കൃഷ്ണ മണികള്‍ക്ക് ചുറ്റും ചത്ത്‌ മലച്ച മത്സ്യങ്ങളുടെ കണ്ണില്‍ എന്നാ പോലെ ചുവന്ന പാടുകള്‍ വീണു കിടക്കുന്നു.എന്റെ മുടിതുംബ് അറ്റം പിളര്‍ന്നും അനുസരണ ഇല്ലാതെയും വരണ്ടു കിടന്നു.ഞാന്‍ എന്നെ നിനക്ക് മുന്നില്‍ നിര്‍ത്തുന്നതെങ്ങനെ.ഒരിക്കലും നിനക്കെന്നെ അന്ഗീകരിക്കാന്‍ കഴിയില്ലെന്നരിഞ്ഞിട്ട്ടും എന്തിനായിരുന്നു വീണ്ടും വീണ്ടും..നിന്‍റെ ചോദ്യങ്ങള്‍ക്ക് എനിക്ക് ഉത്തരമില്ല...ഒരിക്കല്‍ നീ എന്നെ തിരിച്ചറിയും എന്ന് ഞാന്‍ വിശ്വസിച്ചു..പ്രതീക്ഷകള്‍ ..അതാണെന്നെ എത്രയും നാള്‍ ജീവിക്കാന്‍ പ്രേരിപ്പിച്ചത്.. ഇന്നലെ പെയ്ത മഴ പെയ്തിറങ്ങിയത് എന്നിലെക്കായിരുന്നു.മഴതുള്ളികല്‍ക്കൊപ്പം അതും ഇല്ലാതായി..എന്റെ സ്വപ്നങ്ങള്‍ക്ക് മുള പൊട്ടുമ്പോഴെല്ലാം ഞാന്‍ ഓടി എത്തിയിരുന്നത് നിന്നിലേക്കായിരുന്നു. എന്റെ ഓരോ സ്വപ്നങ്ങളും പൂക്കാന്‍ തുടങ്ങുമ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് തന്നെ അത് വിടരും മുന്‍പേ നുള്ളി എറിഞ്ഞു എന്നെ നീ വെരുമൌ മണ്ടിയാക്കി. ഞാന്‍ ഇല്ലാത്ത ലോകത്തെ കുറിച്ച ഞാനിതു വരെ ചിന്തിച്ചിട്ടില്ല.എനിക്ക് ശേഷം പ്രളയമെന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല.മഹാസമുദ്രത്തിലെ വെറുമൊരു നീര്‍കുമിള മാത്രമാണ് ഞാന്‍.ചിന്തകള്‍ക്ക് തീ പിടിച്ച തുടങ്ങി ഇരിക്കുന്നു.എന്ത് ചെയ്യുമ്പോഴും സ്വന്തം പ്രവര്‍ത്തിയെ ന്യായീകരിക്കാനുള്ള നീതിബോധം നീയും ഞാനും അടക്കം എല്ലാവര്ക്കും ഉണ്ടാകാറുണ്ട്.ചിലത് ഇനിയും തിരിച്ച കയറാന്‍ അകത വിധം ആഴമുള്ള ഗര്‍ത്തത്തിലേക്ക് തള്ളി വിട്ടിരിക്കുന്നു.ആരോ ശ്രുതിയിട്ടു പോയ ജീവിതത്തിലൂടെ ഇന്നും ഞാന്‍ സഞ്ചരിക്കുന്നു.എന്തിനാണ് ലോകം എന്നെ നിഷ്കരുണം തള്ളി കളഞ്ഞത്...അവര്‍എന്നെ മനസ്സിലാക്കാത്തത്.സ്ത്രിക്കു അവളുടെ നല്ല നിമിഷങ്ങളെ ഇന്നല്ലെങ്കില്‍ വളരെ വൈകി ബോധം ഉളവാകും.എനിക്ക് സംഭവിച്ചതും അതാണ്..അഴുകി ജീര്‍ണിച്ച ജഡങ്ങള്‍..ചുടു കണ്ണ് നീര്‍ ഒലിച്ച പാടുകള്‍..ദുഖത്തിന്റെ നീര്‍ച്ചാലുകള്‍..ദിവസങ്ങള്‍ കഴിയുംതോറും കെട്ടുപിണഞ്ഞ മുടിയും മെലിഞ്ഞുണങ്ങിയ ശരീരവുമായി ഓരോ മനോരോഗി ആയി മാറുന്നത് പോലെ.. എന്‍റെ എഴുതുലക്കോ കഥകള്‍ക്കോ നിന്നെ തിരിച്ച കൊണ്ടുവരാന്‍ കഴിയില്ലെന്നറിയാം.അടച്ചിട്ട വാതിലിനുള്ളില്‍ എന്‍റെ തേങ്ങല്‍ ആരും കേള്‍ക്കുന്നില്ല.യുഗങ്ങളായി തടഞ്ഞു നിര്‍ത്തിയ കണ്ണുനീര്‍ സാഗരം തീര്‍ക്കുന്നതരിയുന്നു ഞാന്‍...ഇനി എങ്ങോട്ടാണ് യാത്ര...മായ്ക്കാന്‍ കഴിയാത്ത ചായക്കൂട്ടുകളുടെയും വേഷപകര്ച്ചകളുടെയും ലോകത്തേക്ക്..ഒന്ന് കൂടി...മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞിരുന്നു എങ്കില്‍...!!


No comments:

Post a Comment