Sunday 20 January 2013

അതി വിചിത്രമാണ് ഇന്ത്യന്‍ റെയില്‍വേയുടെ പോക്ക്. ഏതാണ്ട് വിവാഹ നിശ്ചയം കഴിഞ്ഞ  കല്യാണ   പൊലെയാഉ ടിക്കറ്റ്‌ കണ്‍ഫേം ആകാനുള്ള യാത്രക്കാരുടെ  കാത്തിരിപ്പ്‌.  ഇതിനിടയില്‍  വിചിത്രമായ കണകെട്ടു വിദ്യകൊണ്ട് agent മാരും  റെയില്‍വേ  ഉധ്യോഗസ്ഥരും   കളി കളിക്കും.കണ്ടു നില്‍ക്കുന്നവന് ഒന്നും മനസിലാകരുത്ഇതിന്റെ പുറകില്‍ നടക്കുന്ന   മുഷിഞ്ഞു  നാറിയ കളികള്‍  സാധാരണ  ജനങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു.ആരെയും  പേടിച്ചിട്ടല്ല .നിയമ   ജനങ്ങള്‍ക്കുള്ള  വിശ്വാസ  കുറവ്  കാരണം ..പലരോടും സംസാരിച്ചു ..  എല്ലാവര്ക്കും പറയാനുള്ളത് ഒരേ കാര്യം..''കുറെ സമയ നഷ്ട്ടം  എന്നല്ലതെ ഒന്നും മാറാന്‍  പോകുന്നില്ല.എത്ര  മനോഹരമായ വിശ്വാസങ്ങള്‍ ..ഭരണ സംവിധനഗ്ലിലെ പാളിച്ചകള്‍ മൂലം ഉണ്ടാകുന്ന  ഈ വിശ്വാസ കുറവ്     ഭരണാധികാരികള്‍  തിരഞ്ഞെടുപ്പ്  അടുക്കുന്നത് വരെ വിലയിരുതാറില്ല .. മുന്‍പൊരിക്കല്‍ ടിക്കറ്റ്‌  ബുക്ക്‌ ചെയ്യാന്‍ ഏജന്‍സി യെ  സമീപിച്ചപ്പോള്‍ ആദ്യത്തെ  ഡയലോഗ് ഇങ്ങനെ .. ''ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്  ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഞങ്ങള്‍ ചെയ്യുന്നത് ".  സംഗതികളുടെ കിടപ്പ് വശം  പിന്നീട് ചുരുള്‍ അഴിഞ്ഞു ..റെയില്‍വേ ഉദ്ധ്യോഗസ്ഥര്‍ അവര്‍ക്കനുവധിചിട്ടുള്ളതും അല്ലാത്തതുമായ  സീറ്റുകള്‍  ഡബിള്‍ അല്ലെങ്കില്‍ ത്രിബിള്‍ വിലയ്ക്ക് എജെന്റ് നു വില്‍ക്കുന്നു.ചിലര്‍ക്ക് പണത്തിനു പകരം ഒരു ലാര്‍ജോ സ്മാളോ അയാളും മതി.എല്ലാത്തിനും ഉപരി വിലക്ക് വാങ്ങിയ ഈ സീറ്റുകളില്‍ എജെന്റുമാര്‍ പുതിയ യാത്രക്കാരെ തിരുകി കയറ്റുകയും ചെയ്യും.സ്വാഭാവികമായി waiting   ലിസ്റ്റ് ഒന്നില്‍ ഉള്ളവര്‍ രണ്ടോ മൂന്നോ ആയി പിന്തള്ളപെടും.സാമാന്യ ജനങ്ങള്‍ക്ക്‌ വളരെ സുപരിചിതമായ കാര്യം ഭരണകൂടം കണ്ടില്ലെന്നു നടിച്ചാല്‍ ജനങ്ങള്‍ ഇത് സഹിക്കുകയല്ലാതെ വേറെ നിര്‍വഹാമുണ്ടാകില്ല .അതോ ഈ പറഞ്ഞ കാര്യങ്ങള്‍ നിയമവിരുദ്ധം അല്ല എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ ..നിയമങ്ങള്‍ അപര്യാപ്തമാണ് എങ്കില്‍ പൊളിച്ചെഴുതണം ..പക്ഷെ അവ സാധാരണക്കാരന്റെ അവകാശങ്ങളുടെയും സ്വാതന്ദ്ര്യങ്ങളുടെയും ചിന്തസ്ഫുരണങ്ങളുടെയും മുകളില്‍ തിളച്ച വെള്ളം കോരി ഒഴിച്ചുകൊണ്ടാകരുത് . തല്‍ക്കാല്‍ ടിക്കറ്റ്‌കള്‍ ബുക്ക്‌ ചെയ്യുന്നതില്‍ വരുത്തിയ ചില്ലറ ഭേദഗതികള്‍ അല്ലാതെ സാധാരണകാര്‍ക്ക് ആശ്വസിക്കാന്‍ പറ്റുന്ന തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല.കാലാകാലങ്ങളായി irtc യില്‍ കെട്ടികിടക്കുന്നത് ആയിരത്തില്‍ അധികം പരാതികളാണ് .ഇവയില്‍ ഒത്തുതീര്‍പ്പാക്കല്‍ നടന്നിട്ടുള്ളത് വിരലില്‍ എണ്ണാവുന്നവ മാത്രവും .ഭരണകൂടത്തെ പേടിച്ചല്ല.മറിച് ജനാധിപത്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന നീതിന്യായ വ്യവസ്ഥ പോലും കരി പുരണ്ട് വികൃതമായത്  ജനങ്ങള്‍ കണ്ടതാണ്.അതുകൊണ്ട് തന്നെ നീതിക്കും സമാധാനത്തിനും വേണ്ടി ശബ്ദം ഉയര്‍ത്തുന്നതും വെറുതെയാണെന്നു ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവാം.irtc യുടെ ഹെല്പ് ലൈന്‍ നമ്പരുകളും പലപ്പോഴും ചത്ത്‌ മലച്ചു കിടക്കുകയാണ്.എങ്ങാനും അങ്ങേ തലയ്ക്കല്‍ നിന്ന് കടുത്ത സ്വരത്തില്‍ ഉത്തരം വന്നാല്‍ ചോദിച്ചതെന്താ പറഞ്ഞതെന്താ എന്ന് ആലോചിച്ചു നിന്ന് പോകും. ജനാധിപത്യ വ്യവസ്ഥിതിയോട് അലപമെങ്കിലും കൂറുള്ള ജനം അഴിമതിക്കെതിരെ പ്രതീകാത്മക സമരം നടത്തുകയല്ല വേണ്ടതുമാരിച്ചു വരും കാല പ്രശ്നങ്ങള്‍ മനസിലാക്കി ഒത്തൊരുമിച് ഇതിനെയെല്ലാം ആത്മാര്‍ഥമായി തടയുകയും ലക്‌ഷ്യം നേടുകയുമാണ് വേണ്ടത് ലോകത്ത് ഏറ്റവും അധികം ജോലിക്കാരുള്ള ഇന്ത്യന്‍ റെയില്‍‌വെയുടെ വിലകുറഞ്ഞ നടപടിക്കു എതിരെ തോന്നുന്ന ജനവികാരത്തിന്റെ പ്രതീകം മാത്രമാണിത്  "എത്ര അടിച്ചാലും ഞാന്‍ നന്നാവില്ല അമ്മാവാ" എന്ന നാടന്‍ പ്രയോഗം ഓര്മ വരുന്നു. സമുദായത്തില്‍ പൗരധര്‍മ്മം നിലനിര്‍ത്തി മാന്യതയോടെ ജീവിക്കേണ്ടത്‌ ഓരോ പൗരന്റേയും ചുമതലയാണ്‌ എന്ന ബോധം മാത്രമാണ്‌ പ്രതിപാദിക്കപ്പെട്ട വിഷയങ്ങള്‍ക്കൊക്കെ പ്രതിവിധി. വാക്കുകളാല്‍ ഉറുമി വീശി (browbeating) അന്യരില്‍ കുറ്റം ചുമത്തുന്ന പ്രവണത നീക്കി കര്‍മ്മവിഭക്തിയോടെ ഫലവൃദ്ധിയുണ്ടാക്കാന്‍ ഓരോരുത്തരും സ്വയം ശ്രമിക്കുകയാവും ഉത്തമം… റെയില്‍വേ യുടെ വൃത്തിഹീനമായ കളികള്‍ കണ്ടു കണ്ടു ജനങ്ങള്‍ മടുത്തു.ഇനിയെങ്കിലും നന്നായി കൂടെ..!!!??



No comments:

Post a Comment