Thursday, 27 December 2012

അലഞ്ഞു തിരിയുന്ന ഭയം എന്നില്‍ ഉരുതിരിയതിരിക്കാന്‍ ഞാന്‍ ശ്രമിച്ച്കൊണ്ടിരിക്കുന്നു.ഹൃദയം കരയുകയാണ്...മാറ്റത്തിന് വേണ്ടി...രക്തം ചോരിയുകയാണ് സമാധാനത്തിനു വേണ്ടി...അറിയാം പ്രതീക്ഷകള്‍ നശിക്കുന്ന സത്യങ്ങള്‍ അലമുറയിട്ടു കരയുന്ന ലോകത്താണ് ഞാന്‍ ഇന്ന് .പ്രവര്‍ത്തികള കൊണ്ട് വിധിയെ നേടി എടുത്തവള്‍...ഓര്‍മ്മകള്‍ എന്‍റെ  ജീവിതത്തിലേക്ക് നടന്നു കയറി വന്നുകൊണ്ടിരിക്കുന്നു...ഒരിക്കലും നിലക്കാത്ത മഴ പോലെ...വിവരിക്കാന്‍ കഴിയാത്ത ഒരു ഭൂതകാലത്തില്‍ നിന്നാണ് വര്‍ത്തമാനത്തിലേക്കുള്ള എന്‍റെ  കാല്‍വപ്പ് ..വേഗതയെ സ്നേഹിക്കുന്ന ഒരു കാലഖട്ടതിലേക്ക്‌ ....


തകര്‍ക്കാനും കൂട്ടി ചേര്‍ക്കാനുമുള്ള  ശക്തി ഞാന്‍ ആര്‍ജിച്ചു കഴിഞ്ഞു.മണ്ണിലെ കാല്‍പാടുകള്‍ അഞ്ജതമായ ശക്തികള്‍ മായിച്ചു കളയുന്നു .എനെ ആകാശത്തെ ഞാന്‍ കറുപ്പിക്കുകയും സൂര്യ രശ്മികള്‍ എന്റെ മുഖത്തെ കരിവാളിപ്പുകള്‍ക്ക് ആക്കം കൂട്ടികയും ചെയ്തു.ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ചവിട്ടു പടികള്‍ എനിക്കൊരുപാട് പ്രിയപെട്ടതായി മാറി.ആശകളും അഭിലാഷങ്ങളും എന്നെ നിര്‍ത്താതെ  കരയിപ്പിക്കുകയും  ചിരിപ്പിക്കുകയും ചെയ്യുന്നു.പെയ്തു കൊണ്ടിരിക്കുന്ന മഴയില്‍ അവ അലിഞ്ഞു തീര്‍ന്നു.ഒരു നേര്‍ത്ത ദീര്‍ഖ നിശ്വാസം എന്റെ മൃദുലമായ കണ്ണുനീര്‍ തുള്ളിയെ കവിളുകളില്‍ എത്തിച്ചു.തണുത്ത ആത്മാവിന്റെ പുതപ്പിനുള്ളില്‍ ഞാന്‍ മറഞ്ഞു...

No comments:

Post a Comment