Wednesday 8 January 2014

നാളുകൾ ഒരിക്കൽ എൻറെ കാമുകനായിരുന്നു.ആ പ്രണയാതുര ദിനങ്ങളിൽ ഞാൻ എന്നെ തന്നെ മറന്നു വച്ച് ഏതൊക്കെയോ വഴികളിൽ  സഞ്ചരിക്കുമായിരുന്നു.ഓരോ വരികളും എഴുതാൻ എന്റെ വിരലുകൾക്ക് തിടുക്കവും അമാനുഷിക കഴിവുകളും ഉണ്ടായിരുന്നു...
മരിച്ചു....!! സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം..എപ്പോൾ ഞാൻ എഴുതാൻ തിടുക്കം കാണിക്കാറില്ല.എന്റെ തൂലിക ചലിക്കാറുമില്ല ..ഞാൻ വർണ്ണിച്ചവയെല്ലാം മരിച്ചു.അവയെ ഏതോ ഗംഗയിൽ ഞാൻ ഒഴുക്കി കളഞ്ഞു.എഴുതി വച്ചിരിക്കുന്ന ഓരോ വരികളും ചിതലുകൾ ആഹാരമാക്കിയരിക്കുന്നു..അവയെങ്കിലും വളരട്ടെ..!!.

No comments:

Post a Comment