Thursday, 26 September 2013
വാവുകളിലൂടെയുള്ള പ്രയാണത്തിൽ നഷ്ട്ടപെട്ട കാഴ്ചകളും കേൾവികളും സ്വപ്നത്തിലൂടെ തിരിച്ചു പിടിക്കാനൊരു ശ്രമം.ഒരുപാട് സ്വപ്‌നങ്ങൾ കാണുന്ന വളാണ് ഞാൻ.നല്ലതും ചീത്തയുമായ ഒരുപാട് സ്വപ്നങ്ങൾ.ആ ശവങ്ങൾ ആണല്ലോ നമ്മളെയൊക്കെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.രണ്ടു ദിവസമായി തകർത്തു പെയ്യുന്ന മഴയിൽ ഞാൻ അലിഞ്ഞ് ഇല്ലാതാവുന്നതു പോലെ.ചാര നിറം പൂണ്ട മഴ നാരുകളിലേക്ക് നോക്കി നിൽക്കുമ്പോൾ മനസ്സില് ഉറഞ്ഞുകൂടിയ ചില സ്വപ്നങ്ങൾ വിടരാൻ പാകമായി നില്ക്കുന്നു. ജാലക പടികളിൽ വന്നു വീണു ചിതറിതെറിക്കുന്ന മഴതുള്ളികൾ പോലെ ചിതരാൻ സാധ്യതയുള്ള കുറെയേറെ സ്വപ്നങ്ങൾ...ഒപ്പം പ്രണയവും.ഈ മഴകൾ പെയ്തിറങ്ങുന്നത് വരണ്ട മന്നസ്സുകളിലെ താഴ്വരകളിലെക്കാണ് .മയക്കത്തിന്റെ ആ വരണ്ട താഴ്വരകളിൽ ഞാൻ ഒന്ന് വഴുതിയിറങ്ങട്ടെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment