Sunday 9 June 2013

പകൽ വെളിച്ചത്തിൻറെ പരക്കംപാച്ചിലുകളെ കാലം മെല്ലെ കാർന്നു തിന്നുതുടങ്ങിയപ്പോൾ എൻറെ മനസ്സിൽ കത്തിയെരിഞ്ഞ കുറെ സ്വപ്നങ്ങളും ശിഥിലമായ കുറെ ഓർമ്മകളും ബാക്കി.വേദനയുടെ രൂക്ഷഗന്ധവും മുറിവേറ്റ സ്വപ്നങ്ങളുടെ കാൽപാടുകളും നെഞ്ചിലേറ്റി തനിയെ ഞാൻ വീണ്ടും ഈ വഴിയിൽ  നടക്കുന്നു.എൻറെ  ശ്വാസ നിശ്വാസങ്ങൾ ഋതുകളും കടന്ന് നാളെയുടെ വഴിയമ്പലത്തിൽ ചേക്കേറുമ്പോൾ അനാഥമായ കരിയിലകൂട്ടങ്ങൾക്കിടയിൽ എന്റെ ഹൃദയം വീണു വിതുമ്പും.മരണത്തിൻറെ ഗന്ധം നിറഞ്ഞ ഉള്ളറകളിലെ ഇരുണ്ട കോണിൽ മൌനം ഭജിച് ചുരുണ്ടു കിടക്കുകയാണ് ഞാനിന്ന് ...!!

3 comments: