Thursday, 6 June 2013

അമ്മ

 അമ്മ
****

"എൻറെ മോള് ഇങ്ങനെ ഒന്നും ആയിരുന്നില്ല സാറെ .."വിക്കി വിക്കി നേർത്ത സ്വരത്തിൽ ഇത്രയും പറയാനെ ആ സാധു സ്ത്രീക്കു കഴിഞ്ഞൊള്ളൂ...വിറങ്ങലിച്ച അവളുടെ ശബ്ദം സ്റ്റേനിലെ ഏമാൻമാർ കണ്ടില്ലെന്നു നടിച്ചു.വെറ്റില പാക്കിൻറെ കറ പുരണ്ട വൃത്തികെട്ട പല്ലുകാട്ടി അയ്യാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..ആയിരം അർത്ഥങ്ങൾ ഒളിഞ്ഞിരുന്ന ചിരി..അവളുടെ മനസ്സ് എവിടെയൊക്കെയോ മേഞ്ഞു കയറാൻ തുടങ്ങിയിരിക്കുന്നു..ഇവിടെയും എത്താത്ത ചിന്തകൾ ..ഇരുണ്ട സ്റ്റേഷൻ മുറിയുടെ അകത്ത് നിന്ന് തൻറെ പൊന്നോമന ഇറങ്ങി വരുന്നത് ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ അമ്മ നോക്കി നിന്നു ..മുഷിഞ്ഞു ചുളുങ്ങിയ വെള്ള ചുരിദാറിന്റെ ദുപ്പട്ടയിൽ മുഖം അമർത്തി കരയാനേ മകൾക്കും സാധിചൊള്ളൂ ..ഇതിനിടയിലെ പോലീസുകാരുടെ അസഭ്യമായ സംസാരങ്ങളും അർത്ഥം നോട്ടങ്ങളും കേൾക്കാനോ കാണാനോ അവർക്ക് സാധിച്ചില്ല..സ്റ്റേഷൻൻറെ പടികൾ ഇറങ്ങുമ്പോൾ അമ്മ അവളുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.വീണ്ടും ഇടറി വീഴാതിരിക്കാൻ..!!ആശങ്കകളുടെ പാടകെട്ടിയ മുഖങ്ങളുമായി ഇരുവരും ഇടവഴിയിലൂടെ നടന്നു നീങ്ങി.അനേകം തവണ നടന്നു പഴകിയ വഴിയാണെങ്കിലും വല്ലാതോരപരിചിതത്വം അനുഭവപ്പെട്ടു രണ്ടാൾക്കും ..ആർക്കും വേണ്ടാത്ത,ഒരിക്കലും നടക്കാൻ ആഗ്രഹിക്കാത്ത,ഒരിക്കലും ശരിയാവാത്ത സ്വപ്നമായിരുന്നു അമ്മുവിൻറെത് ,എവിടെയാണ് പിഴച്ചതെന്നു അവൾക്കും ഓര്മ്മയില്ല.എപ്പോഴോ സുഹൃത്ത് വച്ചു നീട്ടിയ പാനീയത്തിന്റെ ചതി മനസിലാക്കിയപ്പോഴേക്കും നഗരത്തിൻറെ ഓളങ്ങളിൽ പല മാന്യന്മാരും അവളുടെ സ്വപ്നങ്ങളെയും ജീവിതത്തേയും കാർന്നു തിന്നു കഴിഞ്ഞിരുന്നു..കാലത്തിൻറെ വൃത്തിഹീനമായ വഴുവഴുപ്പുകളിൽ ആ ദിനങ്ങൾ തട്ടി നിന്നു ..ബാല്യത്തിൽ എന്ന പോലെ അമ്മയുടെ കൈകളില മുറുകെ പിടിച്ച അവൾ നടന്നു നീങ്ങി.വഴിയിലുടനീളം കുത്തുവാക്കുകളും സംശയങ്ങളും പരിഹാസചിരികളും വന്നു മൂടി..സംശയങ്ങളും അതിൽ നിന്നുരുത്തിരിഞ്ഞ കെട്ടുകഥകളും ചായപ്പീടികയിലും മുറുക്കാൻ കടകളിലും സംസാരവിഷയമായി മാറി..എവിടെ നിന്നോ വന്ന കാർ മേഘകൂട്ടം കൂട്ടം അമ്മുവിൻറെ മേൽ തൂങ്ങി നിന്നു .


ഇപ്പോഴും കറന്റ്‌ പോലും എത്തിയിട്ടില്ലാത്ത..പൊട്ടിപൊളിഞ്ഞു അടർന്നു വീണുകൊണ്ടിരിക്കുന്ന വീട് എന്തിന്റെയൊക്കെയോ സ്മാരകം പോലെ നിലകൊള്ളുകയാണ്.. ദാരിദ്ര്യത്തിന്റെ ..വിയർപ്പുചാലുകളുടെ ..വറ്റാത്ത കണ്ണീരിൻറെ ..അങ്ങനെ ഒരുപാട്.വീടിൻറെ പൊട്ടിപൊളിഞ്ഞ വരാന്തയിൽ അങ്ങനെ ഇരിക്കുമ്പോൾ ഒന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല...അമ്മുവിൻറെ പാതിയടഞ്ഞ കണ്ണുകൾ ഇടക്കിടെ അമ്മയുടെ മുഖത്തേക്ക് പാഞ്ഞുകൊണ്ടിരുന്നു.. ഉത്തരങ്ങൾ ഇല്ലെങ്കിലും കഴിഞ്ഞ കാലത്തിൻറെ അർത്ഥമില്ലായ്മകൾ കണ്ണുനീർ വറ്റി കുഴിഞ്ഞ ആ കണ്ണുകളിൽ വ്യക്തമായിരുന്നു..മഴചാരിൽ നനഞ്ഞു കുതിർന്ന ഇരുട്ടിനെ നോക്കി മണിക്കൂറുകളായി അമ്മു വരാന്തയിൽ ഇരിപ്പുറപ്പിച്ചി രിക്കുകയാണ് .അവളുടെ മനസ്സിൽ ചൂടും തണുപ്പും കുളിരും ഒരുമിച്ചുരുണ്ടു കൂടി.വീണ്ടും മനസ്സ് എങ്ങോട്ടൊക്കെയോ മേഞ്ഞു പോവാൻ തുടങ്ങിയിരിക്കുന്നു.
"അമ്മു ....."
അമ്മ അവളുടെ തോളിൽ മൃദുവായി തട്ടി..''കിടക്കണില്ലെയ്നീയ്...''ഒന്നമർത്തി മൂളുക മാത്രം ചെയ്ത് അവൾ അകത്തേക്ക് നടന്നു കയറി.ദ്രവിച്ച് കയറുകൾ പൊട്ടാറായ കട്ടിലിലെ നിറം മങ്ങിയ വിരി മാറ്റി വിരിച്ച് അവൾക്കു കിടക്കയൊരുക്കി അമ്മ.. വിളക്കുകാലിൻ ചുവട്ടിലെ ഇത്തിരി പോന്ന വെട്ടത്തിൽ രണ്ടുപേരും നിശബ്ദരായി കിടന്നു. രാത്രിയുടെ നിശബ്ദതയും നിശ്ചലതയു പതിവില്ലാതെ അമ്മുവിനെ ഭയപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. വല്ലാതെ ഇളക മറിഞ്ഞ രാത്രി.ചാറ്റൽ മഴയിൽ നനഞ്ഞ് വിറകൊള്ളുന്ന ഇരുട്ടിൽ എപ്പോഴോ ആലീസിൻറെ കണ്ണുകൾ പതിയെ ഉറക്കത്തിലേക്കു തെന്നി വീണു.പിന്നീടെപ്പോഴോ കണ്ണുതുറന്നപ്പോൾ റാന്തൽ വിളക്കിൻറെ മഴവീണ് കുതിർന്ന ഇത്തിരി വെട്ടത്തിൽ തൂങ്ങിയാടുന്ന മകളുടെ രൂപം കണ്ടു വിറങ്ങലിച്ചു നിൽക്കാനേ ആ അമ്മക്കയൊള്ളൂ .തെളിഞൊടുങ്ങുന്ന മിന്നൽ വെളിച്ചത്തിൽ സത്യത്തിൻറെയും മിഥ്യയുടെയും അതിർവരമ്പുകൾ ഏതെന്നു തിരിച്ചറിയാൻ കഴിയാതെ ഏതൊക്കെയോ ചിന്തകളിൽ നഷ്ട്ടപെട്ട് ഒരു സ്ത്രീരൂപം...... അമ്മ

2 comments:

  1. ഉത്തരങ്ങൾ ഇല്ലെങ്കിലും കഴിഞ്ഞ കാലത്തിൻറെ അർത്ഥമില്ലായ്മകൾ കണ്ണുനീർ വറ്റി കുഴിഞ്ഞ ആ കണ്ണുകളിൽ വ്യക്തമായിരുന്നു..മഴചാരിൽ നനഞ്ഞു കുതിർന്ന ഇരുട്ടിനെ നോക്കി മണിക്കൂറുകളായി അമ്മു വരാന്തയിൽ ഇരിപ്പുറപ്പിച്ചി രിക്കുകയാണ് .അവളുടെ മനസ്സിൽ ചൂടും തണുപ്പും കുളിരും ഒരുമിച്ചുരുണ്ടു കൂടി.വീണ്ടും മനസ്സ് എങ്ങോട്ടൊക്കെയോ മേഞ്ഞു പോവാൻ തുടങ്ങിയിരിക്കുന്നു.
    "അമ്മു ....."

    awsm words(y)

    ReplyDelete