Tuesday 11 June 2013

ഇരുട്ടിൽ കനത്ത മഴ...വല്ലാത്ത തിരയിളക്കമായിരുന്നു മനസ്സിൽ ..ഒരിക്കൽ എവിടയോ വലിച്ചെറിഞ്ഞ ഓർമ്മയുടെ പഴന്തുണിക്കെട്ടുകൾ ജീവിതത്തിൻറെ ഭാഗമാക്കിലെന്ന്ഉറപ്പാക്കിയിരുന്നവൾ.ഇനിയൊരിക്കലും ഓർക്കുകയോ  അളക്കുകയോ ചെയ്യില്ലെന്നുഉറപ്പാക്കിയചിലബന്ധങ്ങൾ....നീണ്ടരാത്രിയുടെ കനം തൂങ്ങുന്ന ശബ്ദങ്ങൾക്കിടയിൽ പഴയ ചരിത്രത്തിലേക്ക് ഒരു തിരിച്ചു പോക്ക്നടത്തി അവൾ..

പ്രണയകാലം മനോഹരമായിരുന്നു.നിറയെ വാകപ്പൂക്കളും കാറ്റാടി മരങ്ങൾക്കിടയിലൂടെ മൂളിവരുന്ന തണുത്ത കാറ്റും ,ഒഴിഞ്ഞ പാർക്കുകളും ബീച്ചുകളുമായി അതങ്ങനെ നിറഞ്ഞു നിന്നു .ഒടുവിൽ തിരിച്ചറിവുകൾ മനസ്സിനെ തളർത്തി കളഞ്ഞു.വിവാഹത്തിന് മുൻപുള്ള ചില തമാശകൾ ഒരു മകൻ ജനിച്ചതിനു ശേഷവും തുടർന്നപ്പോൾ ഇരുട്ടിൽ അവരുടെ ജീവിതം കെട്ടഴിഞ്ഞു വീണു.വയിക്കാനറക്കുന്ന മെസ്സേജുകളും,രാത്രിയിൽ നിർത്താതെ ബെല്ലടിക്കുന്ന സെൽഫോണും ശബ്ദമാടക്കിയുള്ള സംസാരവും തുടർന്നുള്ള വർഷങ്ങളിൽ മുഴച്ചു നിന്നു .ചെത്തിക്കൂർപ്പിച്ച ചോദ്യങ്ങളും രാകിമിനുക്കിയ ഉത്തരങ്ങളും നിറഞ്ഞതായിരുന്നു പിന്നീടുള്ള വർഷങ്ങൾ. അയ്യാളുടെ ഉത്തരങ്ങൾ ചിലപ്പോഴൊക്കെ അവളുടെ ശരീരത്തിൽ ഒരു ചോരച്ചാൽ പോലെ കാണപ്പെട്ടു.ആറാം നിലയുടെ തുറന്ന ബാൽകണിയിൽ ആകാശത്തിനു ചുവട്ടിൽ തന്നെ തന്നെ കാറ്റിനു എറിഞ്ഞു കൊടുക്കാൻ തോന്നി അവൾക്ക് .പലപ്പോഴും ഒറ്റപ്പെട്ട ചിന്തകളിൽ നഷ്ട്ടപെട്ടു കുഞ്ഞിനേയും മാറോടടുക്കി എല്ലാം പെയ്തൊഴിയാൻ കാത്തിരുന്നു അവൾ.അവസാനം പാതി വെന്ത നിയമങ്ങളുടെ കനം തൂങ്ങിയ നിഴലുകളുടെ കീഴിൽ കാലത്തിന്റെ വിഴിപ്പുക്കെട്ട് അവൾ വലിച്ചെറിഞ്ഞു. പിന്നീടു ജീവിതത്തിന്റെ പൊള്ളലും നീറ്റലും താങ്ങിയെടുത്ത് മുപ്പതു വർഷങ്ങൾ...

ഇപ്പോൾ വർഷങ്ങൾക്കുശേഷം ഒരു ഫോണ്‍ കോളിലൂടെ ആ ഇരുണ്ട നാളുകളുടെ ഓർമ്മകൾ അവളെ തേടിയെത്തിയിരിക്കുന്നു. ഒരുപക്ഷെ മഹാശാപതിന്റെ കറുത്ത പുക അയ്യാളെ പിന്തുടർന്നിരിക്കാം .. എന്നു ഒരു മുഷിഞ്ഞ ഭാണ്ടക്കെട്ടുപോലെ പൊട്ടിപൊളിഞ്ഞ ആശുപത്രിയുടെ ആടിയുലഞ്ഞ കട്ടിലിൽ അയ്യാൾ കിടപ്പുണ്ട്.. ആര്ക്കും വേണ്ടാതെ...അവശനായി..നഷ്ട്ടപെട്ട കുടുംബജീവിതത്തിന്റെ സുരക്ഷിതത്വം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്ന സത്യം അയ്യാളുടെ കുഴിഞ്ഞ കണ്ണുകളിൽ മിന്നിയും തെളിഞ്ഞും നിന്നു .പൊട്ടിപൊളിഞ്ഞു ചോരുന്ന ആശുപത്രിയുടെ മുറിവുകളിൽ നിന്നും ഉതിർന്ന ചോരത്തുള്ളികൾ അയ്യാളെ ആകെ നനച്ചു..ഇരുണ്ട രാവിൻറെ അരണ്ട വെളിച്ചത്തിൽ അവൾ ആ മനുഷ്യനുമുന്നിൽ നിന്നു ....കഴിഞ്ഞ കാലത്തിൻറെ കരിഞ്ഞുണങ്ങിയ അടയാളമായി....!!!

No comments:

Post a Comment