Friday, 17 February 2012

ചിന്തയുടെ കോണിപ്പടികള്‍ ചവിട്ടി കയറി
അനേകായിരം തവണ
ഈ പാതയില്‍ ഞാന്‍ വന്നിരുന്നു
ഓരോ പ്രഭാതവും എന്നില്‍
മൌനത നിറച്ചപ്പോള്‍
ഓരോ സുപ്രഭാതതിന്റെയും
ആദ്യ പുഞ്ചിരി നീയെനിക്ക് നല്‍കി
എന്റെ കവിതയുടെ പുതിയ ദൌര്‍ബല്യങ്ങള്‍
എന്നെ ലജ്ജിപ്പിക്കുമ്പോഴും
പ്രിയ സുഹൃത്തെ ഈ വരികള്‍
ഞാന്‍ നിനക്ക് വേണ്ടി കുറിക്കുന്നു
ഞാന്‍ ഇന്നും നിനക്ക് അഞ്ജയാണ്
അപരിചിതയാണ്....
എങ്കിലും ഈ ജന്മത്തില്‍ ഉടലെടുത്ത സൌഹൃദം
എനിക്ക് പ്രിയപ്പെട്ടതയിരിക്കുന്നു
എന്റെ കൈ വിരല്‍ തുമ്പ് ചലിക്കുമ്പോള്‍
ഞാന്‍ ഒന്ന്  കൂടി ചേര്‍ക്കട്ടെ
ചുറ്റുപാട്  മനോഹരമെങ്കിലും
നാമെല്ല്ലം ഓരോ അതിഥികള്‍ ആണെന്ന സത്യം....
അതെന്നെ വേദനിപ്പിക്കുന്നു
എങ്കിലും പ്രതീക്ഷകള്‍.......
ഒരിക്കലും കൊഴിയാത്ത സുഗന്ധിയായ
പുഷ്പം പോലെ
ഈ ബന്ധവും നില നില്‍ക്കട്ടെ....
                    

No comments:

Post a Comment