Saturday, 28 January 2012

നീ ഒരു തണല്‍ ആണ് 
എപ്പോഴും 
ജീവിതത്തില്‍ എപ്പോഴോ നഷ്ട്ടമായ  പ്രിയ സുഹൃത്തിനെ തിരിച്ചു   കിട്ടിയ സന്തോഷം...അതാണ്‌ നിന്നിലൂടെ ഞാന്‍ അറിയുന്നത്......ഇത്  നിനക്ക് വേണ്ടി മാത്രം ആണ്...ഒരുപാട് ഇഷ്ട്ടതോടെ..... 
                                                                               
                                                                                                  അഞ്ജലി :)




അനേകായിരം കാല്‍വപ്പുകള്‍ 
ഈ വഴിയിലൂടെ അകന്നകന്നു  പോയി
പക്ഷെ എന്തോ ഓര്‍ത്തെടുത്തത്‌ പോലെ 
ഞാന്‍ ഈ വഴിയില്‍ തങ്ങി നില്‍ക്കുന്നു
തിരിഞ്ഞു നോക്കുമ്പോള്‍ 
നീ നല്‍കിയ സുന്തര നിമിഷങ്ങള്‍ 
സ്നേഹവചനങ്ങള്‍.....
ഞാന്‍ അവയെ നോക്കികൊണ്ടിരുന്നു
നീ എന്നോരപരിചിതയല്ല
ആര്‍ക്കും..
നിന്നിലെ നിഷ്കളങ്കത 
നക്ഷത്രങ്ങളെ പോലെ തിളങ്ങി
ഞാന്‍ അറിയുന്നു നിന്നെ
ബാല്യത്തില്‍ മുത്തശി കഥകളില്‍ 
ഞാന്‍ സ്വപ്നം കണ്ടിരുന്ന
രാജകുമാരി.....

No comments:

Post a Comment