Wednesday, 25 January 2012

ഞാന്‍ ആഴികളെ പരിചയപെട്ടു 
അനേകായിരം ശംഖുകളെയും ,
പിന്നോക്കം ചലിക്കുന്ന 
കുറെയേറെ ഞണ്ട്കളെയും ,
കുറെ മുള്ള്ചെടികളെയും.
ജീവിതവും അങ്ങനെതന്നെ
കുറെ കാതങ്ങള്‍ പിന്നിട്ട്
ഏതോ ചുഴിയില്‍  അകപ്പെട്ട് 
പെട്ടെന്ന് നിശ്ചലമാകും
മുള്‍ചെടികള്‍ എന്‍റെ മുടിയിലൂടെ
പടര്‍ന്നു കയറും
മൃത്യുവിന്‍റെ കറുത്ത കരങ്ങള്‍
എന്നിലെ മാംസത്തെ വരിഞ്ഞു  മുറുക്കും
രക്തത്തെ ഊറ്റിയെടുക്കും
അനന്ത നീലാകാശത്തിലോ
ഇളം കാറ്റിലോ ഞാനവശേഷിക്കില്ല
രാത്രിയിലെ നിശബ്ദതയില്‍
മുളം കാടുകളില്‍ നിന്നുയരുന്ന
ചീവിടുകളുടെയും കൂമന്മാരുടെയും
അസഹനീയമായ ശബ്ദതിനെതിരെ 
ചെവികൊട്ടിയടക്കാനും ഞാന്‍ ഉണ്ടാവില്ല
ഞാന്‍ ഇപ്പോഴും സഞ്ചരിക്കുകയാണ്
നീയെന്ന ജന്മത്തിലൂടെ അടുത്ത ജന്മത്തിലേക്ക്


 









No comments:

Post a Comment