ശൂന്യത ...അനന്ത ശൂന്യത
എന്റെ മനസ്സിനെ മുറിവേല്പിച്
മെല്ലെ മെല്ലെ എത്രയോ മെല്ലെ മുന്നേറുന്നു
അവസാനമില്ലാത്ത മഴമാത്രം
തകര്‍ത്ത് പെയ്യുന്നു
ഇത് ഒരു രഹസ്യമാണ്
എന്റെ സ്വപ്നങ്ങളില്‍
പല ഋതുക്കളും മാറിയെത്തി
ഗ്രീഷ്മത്തിന്റെ കാറ്റ് ആഞ്ഞു വീശി
കരിഞ്ഞു ഉണങ്ങിയ ആ ഇലകളിലേക്ക്
പലതും ഞാന്‍ വലിച്ചെറിഞ്ഞു
പക്ഷെ അത് വീണ്ടും ജീവിച്ചു
ഭൂമിയുടെ മജ്ജയില്‍ നിന്ന് ഊറ്റി എടുത്ത
ഏതോ ജീവാമ്രിതത്തില് അത് വീണ്ടും ജീവിച്ചു
വേദനയായി കണ്ണീരായി ഇന്നും..................
ഖനമില്ലതതെങ്കിലും അതിന്റെ ഭാരത്താല്‍
എന്റെ കാലുകള്‍ തളരുന്നത് ഞാന്‍ അറിയുന്നു
എനിക്കിനി വളരാന്‍ ഇടമില്ല
ബ്രഹ്മാണ്ട വീഥികളില്‍ ഭ്രമണം നടത്തി
സ്വാതന്ദ്ര്യം കാംഷിക്കുന്ന
കടും നീല ഗ്രഹമാണ് ഞാന്‍.
കുത്തി കീറിയ ഹൃദയത്തില്‍ നിന്നുതിര്‍ന്നു വീണൊരു ചോരതുള്ളിപോല്.....
ReplyDeleteവിരഹം മാത്രമായി പോകുന്നോ നമ്മുടെയൊക്കെ ശാശ്വത വികാരം....