തീരുമാനങ്ങള്‍....ഉറച്ച തീരുമാനങ്ങള്‍.. പക്ഷെ അവക്കൊന്നും നിലനില്പുണ്ടാകുന്നില്ലയോ പലപ്പോഴും.തോറ്റു പോകുന്നു ആരുടെയൊക്കെയോ സ്നേഹത്തിനും പിടി വാശിക്കുമൊക്കെ മുന്‍പില്‍.എന്‍റെ ഈ കഥകള്‍ക്കും കവിതകള്‍ക്കും അപ്പുറം ഒരു ജീവിതമുണ്ട്.ഒരു മനുഷ്യ ജന്മത്തിനുംപൂര്‍ണമായി തിരിച്ചറിയാന്‍ കഴിയാത്ത എന്തോ ഒന്ന്.ഒരു പക്ഷെ മരണത്തിനു മാത്രം തിരിച്ചറിയാന്‍ മനസിലാക്കാന്‍ കഴിയുന്ന മായാജാലം.കാലത്തിനു ഉണക്കാന്‍ കഴിയാത്ത മുറിവുകള്‍ ഏറെ ഉണ്ട് മനസ്സില്‍. അതിന്റെ വക്കില്‍ പൊടിയുന്ന ചോര കൊണ്ട് എന്‍റെ എഴുത്തുകള്‍ക്ക് ഞാന്‍ ജീവനും മിനുസ്സവും വരുത്തി.ഇതു വരെ ഉള്ള എന്‍റെ ജീവിതം എനിക്ക് തന്നെ ഒരു സ്വപ്നം ആയിരുന്നു.ഞാന്‍ ഇപ്പോള്‍ ഉണര്‍ന്നു കഴിഞ്ഞു.ഒരിക്കല്‍ നിങ്ങള്‍ എന്നെ സ്നേഹിക്കും അന്ഗീകരിക്കും...പക്ഷെ അപ്പോഴേക്കും എന്‍റെ ഓര്‍മകള്‍ക്ക്മേല്‍
നരിച്ചീറുകള്‍ പറന്നു കളിക്കുന്നുണ്ടാവും...
No comments:
Post a Comment