വല്ലാതെ ഭയം തോന്നുന്നു.എന്താണെന്നു അറിയില്ല.ആകെ ഒറ്റപെട്ടത് പോലെ.ഒന്ന് പോട്ടിക്കരയണം എന്നുണ്ട്.പക്ഷെ ആവുന്നില്ല.ദിവസങ്ങളായി ഒരു ഭ്രാന്തിയെ പോലെ ഈ മുറിയ്ക്കുള്ളില്‍ ഒതിങ്ങി കൂടാന്‍ തുടങ്ങിയിട്ട്..ഭാവിയെ കുറിച്ച ഓര്‍ക്കുമ്പോള്‍ ചെറുതല്ലാത്ത പേടി തോന്നുന്നു.ചിലപ്പഴൊക്കെ പുസ്തകം എടുത്ത് നിവര്‍ത്തും.ഒന്നോ രണ്ടോ വരികളിലൂടെ കടന്നു പോകുമ്പോഴേക്കും പുസ്തകതാളുകള്‍ നനയാന്‍ തുടങ്ങും.പൂര്‍ണമാക്കാന്‍ കഴിയുന്നില്ല ഒന്നും.ഞാന്‍ എന്ത് കൊണ്ട് ഇങ്ങനെ എന്നതിന് മാത്രം ഉത്തരം ഇല്ല.കാരണം ഉത്തരം ഇല്ലാത്ത അനേകായിരം ചോദ്യങ്ങളുടെ തടവറയായി എന്റെ മനസ്സ് പരിണമിച്ചത് ഞാന്‍ മുന്‍പേ തിരിച്ചറിഞ്ഞിരുന്നു.വല്ലപ്പോഴും സുഖവിവരങ്ങള്‍ അന്വേക്ഷിചെന്നുന്ന സുഹൃത്തുക്കളുടെ ഫോണ്‍ കോളിലാണ് ഞാന്‍ ആശ്വാസം കണ്ടെത്തുന്നത്.അതുമല്ലെങ്കില്‍ ദിവസേന ലഭിക്കുന്ന മൂന്നോ നാലോ ഫോര്‍വേഡ് മെസ്സേജ് കള്‍. എന്‍റെ ഒരു ദിവസം ആരംഭിക്കുന്നത് ഇങ്ങനെ ആണ്.
പക്ഷെ എങ്കിലും ആരോടും പരാതിയോ പരിഭവമോ ഇല്ല..കാരണം എന്‍റെ വഴി തിരഞ്ഞെടുത്തത് ഞാന്‍തന്നെ ആയിരുന്നു..ഐ എ എസ് എന്നാ എന്‍റെ സ്വപ്നതെക്കാള്‍ ഉപരി ഓരോ സെക്കന്റ് ലും ജീവിതം പഠിക്കുകയാണ് ഞാന്‍ ഇപ്പോള്‍.ആഗ്രഹങ്ങള്‍ നിരവധി ഉണ്ടായിരുന്നു ജീവിതത്തില്‍.നാളിതുവരെയും ഒന്നും സഭലം ആയിട്ടില്ല...ഒന്നും.. വെറുപ്പ് തോന്നുന്നു ...എന്നോട് തന്നെ..പക്ഷെ അതിനുള്ള കാരണം മാത്രം അറിയില്ല.
ഉറങ്ങാന്‍ കിടക്കുമ്പോഴും ഇരുട്ടിന്റെ ഏതൊക്കെയോ കറുത്ത രൂപങ്ങള്‍ പല്ല് കാട്ടി കളിയാക്കുന്നത് പോലെ..പേടി കൊണ്ട് തല മുഴുവന്‍ പുഹപ്പു കൊണ്ട് മൂടുമ്പോള്‍ ഭയന്നിട്ടുന്ദ് ഞാന്‍ ഒരു ഭ്രാന്തി ആയി മാറുകയാണോ എന്ന്.ചിലോപ്പോഴൊക്കെ ബെഡ് റൂമിലെ നീണ്ട കണ്ണാടിയുടെ മുന്നില്‍ ചെന്ന് എന്നെ തന്നെ കുറെ നേരം നോക്കി നില്‍ക്കാറുണ്ട്..കുറെയേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍.ഞാന്‍ എന്നെ തന്നെ കളിയാക്കും.. കുറ്റപെടുത്തും...ചോദ്യങ്ങള്‍ ചോദിക്കും...മറ്റുചിലപ്പോള്‍ ഉറക്കെ ചിരിക്കും..അതുമല്ലെങ്കില്‍ പൊട്ടിക്കരയും...
ഇല്ലാതതൊക്കെ ഉണ്ടെന്ന തോന്നല്‍ ...അതാണ് ഇത്രയും കാലം എന്നെ ജീവിക്കാന്‍ പ്രേരിപിച്ചത്..സൌഹൃദത്തിലും,ഒറ്റപെടലിലും എന്തിനു മരണത്തില്‍ വരെയും ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍.പക്ഷെ തെറ്റി പോയി.എന്നിലേക്ക് തന്നെ ഒതുങ്ങി കൂടാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇപ്പോള്‍.ആരെയും ആശ്രയിക്കാന്‍ ശ്രമിക്കാതെ ഈ കോണ്‍ക്രീറ്റ് മുറിക്കുള്ളില്‍ ഒറ്റക്കിരിക്കുമ്പോള്‍ ഞാന്‍ ഞാനല്ലാതായി മാറുകയാണ്...ഇതാണ് എന്‍റെ പരിണാമ സിദ്ധാന്ധം.നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് ഒരു യാത്ര.ശൂന്യത...അത് മാത്രമാണ് എനിക്കിപ്പോള്‍ കാണാന്‍ ആകുന്നത്.
തോറ്റു പോവുകയാണോ????
അല്ല.. തോല്‍വിക്ക് എന്നെ തന്നെ മനപൂര്‍വം എറിഞ്ഞു കൊടുത്തതാണ്..പക്ഷെ അറിയാതെ ഇടക്കിടെ കണ്ണ് നിറയുന്നു..അതൊരിക്കലും വേദനയുടെതല്ല.സന്തോഷാശ്രു..എന്നെ ഞാനല്ലതക്കി തീര്‍ത്ത മുംബൈ നഗരത്തിനു എന്‍റെ സമ്മാനം.. .

No comments:
Post a Comment