മഴവില്ലിനെ തൊടാന്‍ ആഗ്രഹിച്ചിട്ടുണ്ടോ??എന്നെങ്കിലും?എപ്പോഴെങ്കിലും?ചുവപ്പും നീലയും പച്ചയുമൊക്കെ പീലി വിടര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട് കാര്‍ മേഖമായി പെയ്തൊഴിയാന്‍.ഓരോ നിറത്തിനും ഒരുപാട് നിഗൂഡതകള്‍..മനുഷ്യ മനസുപോലെ .....ഇനിയും വെളിപെടാത്ത രഹസ്യങ്ങള്‍...ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍..കൂട്ടത്തില്‍ ചുവപ്പ് അപകട കാരി ആണത്രേ.രക്തത്തില്‍ നീന്തി തുടിച് ഒരു കുഞ്ഞു ജീവന്‍ ഭൂമിയില്‍ ഉടലെടുക്കുമ്പോള്‍ മുതല്‍ ചുവപ്പ് അവനെ വേട്ടയാടാന്‍ തുടങ്ങും.നനഞ്ഞ മണ്ണിന്‍റെ ഗന്ധം ഒരു വിളിപ്പാട് അകലെ ആണെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ.?ചുവപ്പ് കലിയാണ്.അതിന്റെ യാത്ര ഒരിക്കലും അവസാനിക്കില്ല..
പ്രണയം..അതും ചുവപ്പാണ്..ഹൃദയത്തില്‍ അമ്പു കുത്തിയിറക്കി പ്രണയിനിക്ക് സമ്മാനിക്കുമ്പോള്‍ ഹൃദയമില്ലാത്ത ശരീരവുമായി ശിഷ്ട കാലം അവരെങ്ങനെ തള്ളി നീക്കുമെന്ന് പലപ്പോഴും അത്ഭുത പെട്ടിട്ടുണ്ട് ഞാന്‍. ...
കണ്ണടക്കാന്‍ ഭയമുണ്ടോ ആര്‍കെങ്കിലും?എനിക്ക് ഭയമാണ് ..കടും നിറങ്ങള്‍ വേട്ടയാടുന്നത് പോലെ..ചുറ്റും തീ ആളിക്കത്തുന്നത് പോലെ.വീണ്ടും ചുവപ്പ്...മഞ്ഞ..പച്ച ..നീലാ..അങ്ങനെ അങ്ങനെ...സ്വപ്നങ്ങള്‍ക്ക് നിറമുണ്ടോ?നിരമില്ല്ത എന്റെ ആഗ്രഹങ്ങള്‍ ഞാന്‍ ഉണക്കാന്‍ ഇട്ടത് അതിന്‍റെ ചില്ലകളില്‍ ആയിരുന്നു..പെട്ടെന്ന് പെയ്ത മഴയില്‍ അതും ഒലിച്ചു...ലോകത്തിന്‍റെ കറുപ്പ് ...അതെന്നെ അന്ധയാക്കുന്നു..ആരുടെയൊക്കെയോ രോദനം ഞാന്‍ കേള്‍ക്കാതെ പോകുന്നു..അതൊരു തടവറയാണ്..വിവേചന ശക്തിയെ തടയുന്ന,കാഠിന്യമേറിയ ഇരുംബ് കൊണ്ട് നിര്‍മിച്ച തടവറ..
എന്തൊക്കെയോ എഴുതാന്‍ ആഗ്രഹിക്കുന്ന്നു.പക്ഷെ നിറമില്ലാത്ത കാറ്റ് അടിച്ച് എല്ലാം തെറിച് വീഴുന്നു.നിറങ്ങള്‍ അവസാനിക്കില്ല..തിരിച്ച വരും..ഇടനാഴികളും അകത്തളങ്ങളും പിന്നിട്ട ഇളം മഞ്ഞ നിറത്തില്‍ സൂര്യ കിരണങ്ങള്‍ തത്തി കളിക്കുന്ന വഴിവീടികളും പിന്നിട്ട് തിരിച്ച വരും..പറയാന്‍ ബാകി വച്ചതെല്ലാം പറഞ്ഞു തീര്‍ക്കാന്‍..
No comments:
Post a Comment