Thursday, 19 April 2012

നാളുകള്‍ക്ക് ശേഷം ത്യര്യുടെ താളുകള്‍ മറിച്ചപ്പോള്‍ പലതും ശൂന്യമായിരുന്നു.എഴുതാന്‍ മറന്നു വച്ച പലതും മറന്നു കഴിഞ്ഞിരിക്കുന്നു.ഓര്‍മകളില്‍ ചിലത് പൊട്ടുപോലെ തങ്ങി നില്‍ക്കുന്നു.പണ്ടെങ്ങോ സൂചിപ്പിച്ചത് പോലെ അപൂര്നങ്ങള്‍ ആണ് എന്‍റെ എഴുത്തുകള്‍.തുടങ്ങി വക്കുന്നവ്യ്ക്ക് ഒരു കൃത്യമായ ലക്ഷ്യ ബോധം ഇല്ലാതെ അലഞ്ഞു തിരിയുന്നോരവസ്ഥ.പക്ഷെ എങ്കിലും ഞാന്‍ ഇത് അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല.ഒരിക്കലും അവസാനിക്കാത്ത എത്തിക്കെയോ യാത്രകള്‍ പോലെ ഇതും ചലിച്ചു തുടങ്ങട്ടെ.
                                                                  സ്വപ്നങ്ങളുടെ ലോകത്തായിരുന്നു ഞാന്‍ എപ്പോഴും.പക്ഷെ കണ്ടിരുന്ന ആ സ്വപ്നങ്ങളിലൂടെ ആയിരുന്നില്ല എന്‍റെ യാത്ര.ഒരുപാട് നിറങ്ങള്‍ ഉള്ള...പച്ചയും മഞ്ഞയും നീലയുമൊക്കെ മാറി മാറി കളിക്കുന്ന  സ്വപ്‌നങ്ങള്‍....ബാലിശമായ തമാശകള്‍ എന്ന് തള്ളി കളയുന്നുന്ടെങ്കിലും  പണ്ടവയൊക്കെ എനിക്ക് ഒരുപാട് പ്രിയപെട്ടതയിരുന്നു.
                                                                       ഒരിക്കല്‍  വന്നു കയറിയവരെ മുംബൈ നഗരം ഒരിക്കലും തിരിച്ച വിട്ടിട്ടില്ല..എപ്പോഴോ എവിടെയോ കേട്ടു മറന്ന ഈ വരികള്‍ സത്യമാണെന്ന് തോന്നാറുണ്ട് ചിലപ്പോഴെങ്കിലും.അപരിചിതത്വം നിറഞ്ഞ ഈ മഹാ നഗരത്തിന്റെ ഏതോ കോണില്‍ ഇരുന്നു ഞാന്‍ ഇത് എഴുതുമ്പോള്‍ എന്നെ കുറിച്ച തന്നെ വ്യക്തമായ ധാരണ aഉള്ളവളായി മാറി കഴിഞ്ഞിരിക്കുന്നു ഞാന്‍.ജീവിതത്തില്‍ ചിലപ്പോഴെങ്കിലും ഒറ്റപെടാന്‍ ആഗ്രഹിക്കുവരന് ഓരോ മനുഷ്യ ജന്മവും.ആ wനിമിഷങ്ങളെ നാം സ്വയം തിരഞ്ഞെടുക്കുമ്പോള്‍ അതിനു മാധുര്യമേറും.എനിക്കെല്ലാം ശല്യമായിരുന്നു.അമ്മയുടെ ശകാരവും nമൂക്കതുള്ള ശുണ്ടിയുമെല്ലാം വല്ലാത്ത അസഹനീയത nഉളവാക്കി ഇരുന്നു എന്നില്‍.പക്ഷെ ആ ശകരങ്ങളെയും ശല്യങ്ങളെയും സ്നേഹിച്ചു തുടങ്ങി ഇരിക്കുന്നു ഞാന്‍.ഇന്ന് രാത്രി പകുതിയില്‍ ഏറെ കഴിഞ്ഞാല്‍ എന്‍റെ മനസ്സില്‍ വിങ്ങി തുളുമ്പുന്ന ആത്മ വിദ്വേഷത്തെയും വെറുപ്പിനെയും ഒതുക്കി നിര്‍ത്താന്‍ ശ്രമിച് കൊണ്ട് കിടക്കയില്‍ ഉറക്കമില്ലാതെ കിടക്കാറുണ്ട് പലപ്പോഴും.നിദ്രയെ വരുത്താന്‍ നിരവധി ബുക്കുകള്‍ മാറി മാറി ശ്രമിക്കുന്നെങ്കിലും ഫലം  ഉണ്ടാകാറില്ല.എനിക്ക് ചിറകില്ല.സ്വാര്‍ഥതയുടെ ബന്ധിനി ആയി മാറി കൊണ്ടിരിക്കുകയാണ് ഞാനിന്ന്
                                                         ഒന്ന് കൂടി ചേര്‍ക്കട്ടെ.ഞാന്‍ എന്നെ തന്നെ നിങ്ങള്ക്ക് മുന്നില്‍ മറക്കുന്നത് എന്നില്‍ നിന്ന് തന്നെയുള്ള ഓരോളിചോട്ടമാണ്.ഞാന്‍ ഞാന്‍ മാത്രം ആണ്.പക്ഷെ ജീവിതത്തില്‍ മറക്കപെടാതെ ഇരിക്കാന്‍  കുറെ നല്ല ഓര്‍മകള്‍ വേണം എന്ന പിടി വാശിയോ ആഗ്രഹമോ ...നിങ്ങള്‍ക്കെന്തും വിളിക്കാം....ഒരു അത് അങ്ങനെ തന്നെ അവശേഷിക്കട്ടെ..നിങ്ങള്‍ക്കൊരിക്കലും കണ്ടെത്താന്‍ ആകാത്ത എന്തോ ഒന്നായി.

2 comments: